കരിപ്പൂര്‍ : കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താനുളള ശ്രമത്തിനിടയില്‍ പിടിയിലായ ക്യാബിന് ക്രൂവില്‍ നിന്ന് കണ്ടെടുത്തത് 1399 ഗ്രം സ്വര്‍ണമിശ്രിതം. ഡല്‍ഹി സ്വദേശി നവനീത് സിങ്ങിന്റെ(28) ഷൂസില്‍ നിന്നാണ് മിശ്രിതം കണ്ടെടുത്തത്. ഇതില്‍ നിന്ന 1226 ഗ്രം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. പിടിച്ചെടുത്ത സ്വര്‍ണത്തിന് 63.56 ലക്ഷം രൂപ വിലവരും.
എയര്‍ ഇന്ത്യ എക്സ്പ്രസ് ക്യാബിന് ക്രൂവാണ് ഡല്‍ഹി സ്വദേശിയായ നിവനീത് സിങ്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് ഇയാളെ പിടികൂടിയത്. ദുബൈ- കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ക്യാബിന്ക്രൂവായിരുന്നു. കഴിഞ്ഞ വര്‍ഷവും സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് എയര്‍ ഇന്ത്യ എക്സ്പ്രസിലെ ക്യാബിന് ക്രൂ പിടിയിലായിട്ടുണ്ട്.

