പാലക്കാട്‌ വെടിക്കെട്ടപകടം 6 പേര്‍ക്ക്‌ പരിക്ക്‌

പാലക്കാട്‌ : പാലക്കാട്‌ കണ്ണമ്പ്ര വേലയോടനുബന്ധിച്ച്‌ നടന്ന വെടിക്കെട്ട്‌ അപകടത്തില്‍ ആറുപേര്‍ക്കു പരിക്കേറ്റു. വെടിക്കെട്ട്‌ കാണാന്‍ വന്നവര്‍ക്കാണ്‌ പരിക്കേറ്റത്‌. കമ്പിയും ചീളും തെറിച്ചാണ്‌ അപകടം ഉണ്ടായത്‌. രണ്ടുപേരുടെ പരിക്ക്‌ ഗുരുതരമാണ്‌. മൈതാനത്തിനു ചുറ്റും നിന്നിരുന്ന പലര്‍ക്കും ചെറിയ തോതില്‍ പരിക്കേറ്റിട്ടുണ്ട്‌. ഗുരുതരമായി പരിക്കേറ്റവരെ നെന്മാറ ആശുപത്രിയിലും ബാക്കിയുളളവരെ വടക്കാഞ്ചേരിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →