കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിൽ വീണ്ടും ചോദ്യപേപ്പർ ആവർത്തനം. 23/05/22 നടന്ന നാലാം സെമസ്റ്റർ എം എസ് സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ കഴിഞ്ഞ വർഷത്തേത് അതേപടി അവർത്തിച്ചത്. വൈസ് ചാൻസലർ പരീക്ഷ കൺട്രോളറോട് റിപ്പോർട്ട് തേടി. അതേസമയം കണ്ണൂർ സർവ്വകലാശാല പരീക്ഷ കൺട്രോളർ ഡോ പി ജെ വിൻസെന്റ് 24/05/22 കൺട്രോളർ സ്ഥാനം ഒഴിയും.
ഇദ്ദേഹം തിരികെ കോളേജിലേക്ക് മാറും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ഹിസ്റ്ററി വിഭാഗത്തിലേക്കാണ് മടങ്ങുന്നത്. ഈ മാസം 25 ന് അദ്ദേഹം യൂണിവേഴ്സിറ്റി കോളേജിൽ റീജോയിൻ ചെയ്യും. സർവകലാശാല ഇതുവരെ ഈ വിഷയത്തിൽ പ്രതികരണം നടത്തിയിട്ടില്ല. ഇത് നാലാം തവണയാണ് തുടർച്ചയായി ചോദ്യപ്പേപ്പർ ആവർത്തിക്കപ്പെടുന്നത്

