മലബാർ ദേവസ്വം ജീവനക്കാർ വീണ്ടും സമരത്തിലേക്ക്

കാസർകോഡ് : മലബാർ ദേവസ്വം ജീവനക്കാർ ശമ്പള കുടിശിക വിതരണം ചെയ്യുക, ശമ്പളപരിഷ്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വീണ്ടും സമരത്തിലേക്ക്. പത്തു മാസത്തെ ശമ്പളം കുടിശ്ശികയാണ്, അവധിയില്ല, സർവീസ് പെൻഷൻ നിലവിലില്ല, തുല്യ ജോലിക്ക് തുല്യ വേതനം ഇല്ല എന്നിവയാണ് മലബാർ ദേവസ്വം ജീവനക്കാരുടെ പ്രശ്നങ്ങൾ. മറ്റു ദേവസ്വം ബോർഡുകളിൽ മെച്ചപ്പെട്ട സേവന-വേതന വ്യവസ്ഥകൾ നിലവിൽ ഉള്ളപ്പോഴാണ് തങ്ങളോട് മാത്രം ഈ അവഗണനയെന്ന് മലബാർ ദേവസ്വം ജീവനക്കാർ പറയുന്നു.

2020 നവംബർ ഒന്നുമുതൽ മലബാർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചിരുന്നു. സമരം പിൻവലിച്ചിട്ട് ഒന്നര വർഷമായിട്ടും വാഗ്ദാനങ്ങളൊന്നും പാലിക്കാത്തതിനെ തുടർന്നാണ് വീണ്ടും സമരം തുടങ്ങുന്നത്. അന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ളവരുടെ വാക്ക് വിശ്വസിച്ചാണ് 64 ദിവസത്തെ സമരം അവസാനിപ്പിച്ചതെന്ന് ജീവനക്കാർ പറയുന്നു. ഈ മാസം 30 ന് മലബാർ ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് ക്ഷേത്ര ജീവനക്കാർ പ്രതിഷേധമാർച്ച് നടത്തും. തുടർന്ന് അനിശ്ചിതകാല സമരം ആരംഭിക്കാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →