ദമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസ് ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. ഇസ്രയേല്‍ അധിനിവേശ ഗോലാന്‍ പര്‍വതമേഖലയില്‍ നിന്നാണ് ഭൂതല മിസൈല്‍ വന്നതെന്നും സിറിയന്‍ വ്യോമപ്രതിരോധം അതിനെ ചെറുത്തതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.



