മദ്യപിച്ച് ബഹളം വച്ച അനുജനെ സഹോദരൻ കുത്തി പരുക്കേൽപിച്ചു

കൊല്ലം: ചടമംഗലത്ത് മദ്യപിച്ച് ബഹളം വച്ച അനുജനെ സഹോദരൻ വിപിനകുമാർ കുത്തി പരുക്കേൽപിച്ചു. കുത്തേറ്റ അനുജൻ വിഷ്ണു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് .വിപിനകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു

വിഷ്ണു എല്ലാദിവസവും മദ്യപിച്ച് എത്തി അമ്മയുമായി വഴക്കിടുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം മദ്യപിച്ച് എത്തിവിഷ്ണു വീട്ടിൽ ഉച്ചത്തിൽ ബഹളം വച്ചു. ഒപ്പം അമ്മയെ അസഭ്യം പറയുകയും ചെയ്തു.സഹോദരൻ വിപിനകുമാർ ഇത് ചോദ്യം ചെയ്തതാണ് അടിപിടിയിൽ കലാശിച്ചത്.

സമിപത്ത് ഉണ്ടായിരുന്ന അലമാരയുടെ ചില്ല് പൊട്ടിച്ച് വിഷ്ണുവിനെ കുത്തുകയായിരുന്നു. ചില്ലുകൊണ്ടുള്ള ആക്രമണത്തിൽ വിഷ്ണുവിന്റെ മുതുകിലും വറ്റത്തും കൈയ്യിലും കുത്തി. പരുക്ക് പറ്റിയ വിഷ്ണുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →