കട്ടപ്പന: കര്‍ഷകരെ വന്യമൃഗ ശല്യത്തില്‍ നി്ന്നും രക്ഷിക്കാനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ്. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കും, പെട്രോള്‍ ,പാചകവാതക,മണ്ണെണ്ണ വില വര്‍ദ്ധനവിനെതിരെയും കിസാന്‍സഭ കട്ടപ്പന മണ്ഡലം കമ്മറ്റി നടത്തിയ ഹെഡ്പോസ്റ്റ് ഓഫീസ് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദ്ദേഹം.. ഷാജി മണ്ണൂര്‍ യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു.
സിപിഐ കട്ടപ്പന മണ്ഡലം സെക്രട്ടറി വി.ആര്.ശശി, കിസാന്‍സഭ ജില്ലാ സെക്രട്ടറി ടിസി കുര്യന്, മണ്ഡലം കമ്മറ്റി അംഗം കെഎസ് രാജന്, എഐഎസ്എഫ ജില്ലാ സെക്രട്ടറി ആനന്ദ് വിളയില്‍, സിപിഐ സൗത്ത് ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ.എന്‍ കുമാരന്, നോര്‍ത്ത് ലോക്കല്‍ കമ്മറ്റി സെക്രട്ടറി രാജന്കുട്ടി മുതുകുളം, കെ.ആര്.ജനാര്ദ്ദനന്, സിജി ചാക്കോ, നടരാജന്, ടി.ആര്‍സുരേഷ് സുരേഷ് ബാബു, ജയകുമാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

