റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊറോണാ ദേവിയെ പ്രീതിപ്പെടുത്തി രോഗബാധ അകറ്റാന്‍ കൊല്ലത്ത് ക്ഷേത്രവും പൂജയും

June 13, 2020 - 9:22 am

കൊല്ലം: കൊറോണാ ദേവിയെ പ്രീതിപ്പെടുത്തി രോഗബാധ അകറ്റാന്‍ കൊല്ലത്ത് ക്ഷേത്രവും പൂജയും ആരംഭിച്ചു.•കൊല്ലം കടയ്ക്കല്‍ ചിതറ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മുഹൂര്‍ത്തം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ അനിലന്‍ തന്റെ വസതിയോടു ചേര്‍ന്നുള്ള വിശാലമായ പൂജാമുറിയിലാണ് ‘കൊറോണാ ദേവി’യെ പൂജിക്കുന്നത്. വൈറസിന്റെ മാതൃകയുണ്ടാക്കി ദേവിയായി സങ്കല്‍പ്പിച്ചാണ് പൂജ.

മഹാമാരിയുടെ കാലത്ത് ആരോഗ്യ പ്രവര്‍ത്തകര്‍, പ്രതിരോധ വാക്‌സിന്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന ശാസ്ത്രജ്ഞര്‍, പൊലീസ്, അഗ്നിശമന സേന ഓഫീസേഴ്‌സ് അടക്കമുള്ള ഇതരസേനാ വിഭാഗങ്ങള്‍, വിവരങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്ത് അധികാരികളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയില്‍ പ്പെടുത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍, പ്രവാസികള്‍ എന്നിങ്ങനെ സമസ്ത മേഖലയിലും പ്രവര്‍ത്തിക്കുന്ന മനുഷ്യസ്‌നേഹികളുടെ നന്മക്കുവേണ്ടിയാണ് കൊറോണാ ദേവിയെ പൂജിക്കുന്നതും ആരാധിക്കുന്നതുമെന്ന് അനിലന്‍ പറയുന്നു.

കൊവിഡ് മഹാമാരിയുടെ കാലത്ത് ബിഹാര്‍, ജാര്‍ഖണ്ഡ് മുതലായ സംസ്ഥാനങ്ങളില്‍ കൊറോണ ദേവിയുടെ പേരില്‍ പൂജകളും വഴിപാടുകളും സ്ത്രീകള്‍ നടത്തിയിരുന്നതായി മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ അതിന്റെ തുടര്‍ച്ചയെന്നോണം കേരളത്തിലും ക്ഷേത്രവും പൂജയും ആരംഭിച്ച വാര്‍ത്തയെ ഏറെ കൗതുകത്തോടെയാണ് കേരളീയര്‍ നോക്കി ക്കാണുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *