റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അവതാറിന്റെ രണ്ടാം ഭാഗം പുതിയ ടീസർ പുറത്ത് .

May 10, 2022 - 7:27 pm

ലോക സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അവതാറിന്റെ രണ്ടാം ഭാഗത്തിന്റെ പുതിയ ടീസർ പുറത്ത് വന്നു.എച്ച്‌ ഡി മികവിലുള്ള ടീസര്‍ ഇന്റര്‍നെറ്റില്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഔദ്യോഗിക ടീസര്‍ പ്രേക്ഷകശ്രദ്ധ നേടുന്നത്.നീല മനുഷ്യരുടെ ഗ്രഹമായ പാന്‍ഡോറയിലേക്ക് കണ്ണുകള്‍ ആകര്‍ഷിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജയിംസ് കാമറൂണ്‍ ബ്രില്യന്‍സില്‍ ഇത്തവണയും കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല എന്നാണ് ആരാധകര്‍ സമൂഹ മാധ്യമത്തിലൂടെ അറിയിക്കുന്നത്. ടീസറും അത്തരം പ്രതീക്ഷകളാണ് നല്‍കുന്നത്. ഈ ചിത്രം ഡിസംബറില്‍ തിയേറ്ററുകളില്‍ പ്രദർശനത്തിന് എത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *