തിരുവനന്തപുരം: ശ്രീകാര്യത്ത് ആദായനികുതി ഉദ്യോഗസ്ഥൻ ചമഞ്ഞ് ജോലി വാഗ്ദാനം നൽകി 13 ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റിൽ. വെള്ളായണി പാലപ്പൂർ സ്വദേശി ഷിബിൻ രാജ് ആണ് ശ്രീകാര്യം പൊലീസിന്റെ പിടിയിലായത്. ശ്രീകാര്യം സ്വദേശി നൽകിയ പരാതിയിലാണ് അറസ്റ്റ്. ദില്ലിയിലെ ഉന്നത ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്.
ഇതിനായി വ്യാജ ഐഡി കാർഡുകളും നിർമ്മിച്ചു. വിവിധ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലാണ് ജോലി വാഗ്ദാനം ചെയ്തത്. പാളയത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകനായിരുന്നു ഷിബിൻ രാജ്. തിരുവല്ലം സ്റ്റേഷൻ പരിധിയിൽ 15 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായും സൂചനയുണ്ട്