റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാഹുല്‍ ഗാന്ധിക്കു സമനല്ലെന്ന് പ്രശാന്ത് കിഷോര്‍

May 6, 2022 - 11:30 am

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായുള്ള ചര്‍ച്ച എന്നേക്കുമായി അവസാനിച്ചോ എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം പറയാതെ തെരഞ്ഞെടുപ്പു വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി വിശ്വാസക്കുറവിനെക്കുറിച്ച്, പരിഹാസമെന്നു വ്യാഖ്യാനിക്കാവുന്ന തരത്തിലായിരുന്നു പ്രശാന്ത് കിഷോറിന്റെ മറുപടികള്‍.”രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ ഇച്ഛാഭംഗമില്ല. രാഹുല്‍ വലിയൊരാള്‍. ഞാനോ, ഒരു സാധാരണ കുടുംബത്തിലെ അംഗം. രാഹുലിനെപ്പോലെ മഹാനായ ഒരാളുമായി എന്തു പ്രശ്നമുണ്ടാകാന്‍!”’അദ്ദേഹം വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. അദ്ദേഹം ഇങ്ങോട്ടു വിളിച്ചിരുന്നില്ലെങ്കില്‍ സംസാരിക്കാനേ കഴിയുമായിരുന്നില്ല. സമന്മാര്‍ക്കിടയിലല്ലേ വിശ്വാസരാഹിത്യത്തിന്റെ പ്രശ്നമുള്ളൂ. ഞാനൊരിക്കലും രാഹുല്‍ ഗാന്ധിക്കു സമനല്ല”- പ്രശാന്ത് കിഷോര്‍ പറഞ്ഞു.കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ രണ്ടാം ഘട്ട ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി വിസമ്മതിച്ചതു പ്രശാന്ത് കിഷോറില്‍ അവിശ്വാസത്തിന് ഇടയാക്കിയിരുന്നെന്നാണ് അഭ്യൂഹം. കോണ്‍ഗ്രസിലേക്കുള്ള ക്ഷണം നിരസിക്കുകയാണെന്ന് അദ്ദേഹം ഏതാനും ദിവസം മുമ്പ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. അതിനും ഒരാഴ്ച മുമ്പേ രാഹുല്‍ വിദേശത്തേക്കു പറന്നിരുന്നു. പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിന്റെ ഭാഗമാകില്ലെന്നു തുടക്കത്തില്‍ത്തന്നെ ബോധ്യപ്പെട്ടിരുന്നെന്നാണ് രാഹുലിനോട് അടുപ്പമുള്ളവര്‍ പറയുന്നത്. അതേസമയം, വിവിധ വിഷയങ്ങളില്‍ ഉന്നതാധികാര സമിതികള്‍ രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തോടു പ്രശാന്ത് കിഷോറിന് താല്‍പ്പര്യക്കുറവുണ്ടായിരുന്നെന്നാണു സൂചന. കോണ്‍ഗ്രസ് ഭരണഘടനയിലില്ലാത്ത ഈ സംവിധാനം ഫലം ചെയ്യില്ലെന്ന നിലയിരുത്തലാണ് അദ്ദേഹത്തിന്റേത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *