ന്യൂ ഡല്‍ഹി : കോവിഡ് മൈക്രോണിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദം എക്‌സ് ഇ ഇന്ത്യയില്‍ സ്ഥിരീകരിച്ചു. ഒമിക്രോണിന്റെ ബി.എ 1,ബിഎ.2വേരിയന്റുകളുടെ ജനിതകമാറ്രം സംഭവിച്ച വകഭേദമാണ് എക്‌സ് ഇ. യു.കെയില്‍ ജനുവരിയിലാണ് ആദ്യം വകഭേതം കണ്ടെത്തിയത്. ജിനോമികിസ് സീക്വന്‍സിങ് കണ്‍സോര്‍ട്യത്തിന്റെ (ഇന്‍സാകോഗ്) റിപ്പോര്‍ട്ടിലാണ് വൈറസ് സ്ഥിരീകരിച്ചതായി അറിയിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിലും ഗുജറാത്തിലും ഓരോരുത്തര്‍ക്ക് എക്‌സ്‌ഇ യുടെ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെകിലും സ്ഥിരീകരിച്ചിരുന്നില്ല. അതേസമയം ജനിതകമാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചതിന്‍റെ പാശ്ചാത്തലത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്‍സാകോഗ് ബുളളറ്റിന്‍ പറയുന്നുണ്ട്. ഇന്ത്യയില്‍ ജനിതകമാറ്റം വന്ന കോവിഡ് വകഭേതത്തിന്റെ പ്രാദേശിക വ്യാപനം ഉണ്ടയിട്ടില്ല. രോഗം ബാധിച്ചവരില്‍ ഗുരുതര ലക്ഷണങ്ങളില്ലെന്നും ഇന്‍സാകോഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തുടനീളം കോവിഡ് രോഗികളുടെ ജനിതക ശ്രേണീകരണം നടത്തുന്ന ഏജന്‍സിയാണ് ഇന്‍സാകോഗ്.
എന്നാല്‍ ഇത് എത്രത്തോളം ഗുരുതരമാകുമെന്നത് സംബന്ധിച്ചോ മറ്റ് ഒമിക്രോണ്‍ ഉപ വകഭേതങ്ങളില്‍ നിന്നും എത്രത്തോളം വ്യത്യസ്ഥമാണെന്നത് സംബന്ധിച്ചോ ഇതുവരെ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല. എന്നല്‍ എക്‌സ് ഇ വകതഭേദത്തില്‍ വേഗത്തില്‍ രോഗം പടരുമെന്നാണ് വിലയിരുത്തപ്പെടുനന്ത്.

