അയോദ്ധ്യ ഭൂമി തര്‍ക്കം; ഒക്ടോബര്‍ 18ന് വാദം അവസാനിപ്പിക്കാന്‍ സുപ്രീംകോടതി നിശ്ചയിച്ചു

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 18: അയോദ്ധ്യ-ബാബ്റി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ എല്ലാ പാര്‍ട്ടികള്‍ക്കും വാദം അവസാനിപ്പിക്കാന്‍ ഒക്ടോബര്‍ 18 വരെ തീയതി നിശ്ചയിച്ച് സുപ്രീംകോടതി. സമയപരിധിക്ക് മുമ്പായി തങ്ങളുടെ വാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഉന്നത കോടതി ബന്ധപ്പെട്ട കക്ഷികളോട് ആവശ്യപ്പെട്ടു.

നവംബര്‍ 17ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയ് വിധി എഴുതാന്‍ ബഞ്ചിന് ഒരു മാസത്തെ സമയം നല്‍കും. ജസ്റ്റിസുമാരായ അരവിന്ദ് ബോബ്ഡെ, അശോക് ഭൂഷണ്‍, ഡിവൈ ചന്ദ്രചൂഡ്, അബ്ദുള്‍ നസീര്‍ എന്നിവരാണ് മറ്റ് നാല് ജസ്ജിമാര്‍. കക്ഷികള്‍ക്ക് മധ്യസ്ഥതയിലൂടെ തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കാമെന്നും ബഞ്ച് നിരീക്ഷിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →