പ്ലാസ്റ്റിക് വിമുക്തമായ അന്തരീക്ഷത്തെ ബഹുജന പ്രചാരണമാക്കി മാറ്റണമെന്ന് ഉത്തരാഖണ്ഡിലെ വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ച് നായിഡു

വെങ്കയ് നായിഡു

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 18: ഇന്ത്യന്‍ പഠന പര്യടനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഉത്തരാഖണ്ഡിലെ ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികളോടും അദ്ധ്യാപകരോടും സംവദിക്കുകയായിരുന്നു ഉപരാഷ്ട്രപതി വെങ്കയ് നായിഡു. ജലസംരക്ഷണവും പ്ലാസ്റ്റിക് വിമുക്തവുമായ അന്തരീക്ഷത്തെ ബഹുജന പ്രചാരണമാക്കി മാറ്റണമെന്നും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.

ചെറുപ്പക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി ഈ പര്യടനം സംഘടിപ്പിച്ചതിനും സൗകര്യമൊരുക്കിയതിനും ദിയോപ്രയാഗില്‍ നിന്നുള്ള എംഎല്‍എ വിനോദ് കന്ദാരിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുടെ പൂര്‍വ്വികരുടെയും വിശുദ്ധരുടെയും നാടായ ദേവ ഭൂമിയാണ് ഉത്തരാഖണ്ഡ്. നിങ്ങള്‍ക്ക് ഈ ഭൂമിയുടെ അനുഗ്രഹമുണ്ട്. വനസമ്പത്ത്, ജലസ്രോതസ്സുകള്‍ എന്നിങ്ങനെ എല്ലാ വികസന മാര്‍ഗ്ഗങ്ങളും സംസ്ഥാനത്തുണ്ട്. പ്രകൃതി വിഭവസമൃദ്ധമായിട്ടുണ്ടെങ്കില്‍, അതിനെ സംരക്ഷിക്കേണ്ടത് നിങ്ങളുടെ കടമയാണ്. നായിഡു പറഞ്ഞു.

Share
അഭിപ്രായം എഴുതാം