ലാഗോസ്: തെക്കന്‍ നൈജീരിയയിലെ അനധികൃത എണ്ണ ശുദ്ധീകരണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 100 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ എണ്ണ സംസ്ഥാനങ്ങളായ റിവേഴ്‌സിനും ഇമോയ്ക്കും ഇടയിലുള്ള അനധികൃത സൈറ്റില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സ്‌ഫോടനം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.സംഭവസ്ഥലത്ത് 80 കത്തിക്കരിഞ്ഞ മൃതദേഹങ്ങളെങ്കിലും കണ്ടെടുത്തതായി നാഷണല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി (എന്‍.ഇ.എം.എ.) വക്താവ് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌ഫോടനത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.