എല്‍.ഐ.സി. ഐ.പി.ഒ: സമാഹരണത്തുക കുറച്ചേക്കും

മുംബൈ: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എല്‍.ഐ.സി) യുടെ പ്രാരംഭ ഓഹരി വില്‍പ്പന (ഐ.പി.ഒ)യിലൂടെ സമാഹരിക്കാന്‍ ഉദ്ദേശിക്കുന്ന തുകയില്‍ കുറവുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. തുക 30,000 കോടി രൂപയായി കുറച്ചേക്കുമെന്നാണു സൂചന. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ സജീവമാണെന്നും വൈകാതെ പ്രഖ്യാപനമുണ്ടാകുമെന്നും വിവരം. മുമ്പ് നിശ്ചയിച്ചിരുന്ന 50,000-60,000 കോടി രൂപ സമാഹരണത്തില്‍നിന്നാണു സര്‍ക്കാര്‍ പിന്നാക്കം പോകുന്നത്. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെത്തുടര്‍ന്ന് വിപണിയില്‍ ഉടലെടുത്ത അനിശ്ചിതത്വമാണ് തുക കുറയ്ക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. ഇതു നടപ്പായാലും രാജ്യത്തെ വിപണിമാര്‍ഗം സമാഹരിക്കുന്ന ഏറ്റവും വമ്പന്‍ ഐ.പി.ഒ ആയിരിക്കും എല്‍.ഐ.സിയുടേതെന്നാണ് അനുമാനം. ഐ.പി.ഒയിലൂടെ ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ തുക സമാഹരിച്ചത് പേടിഎമ്മായിരുന്നു. 18,300 കോടി രൂപയാണ് പേടിഎം സമാഹരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →