ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെ ചാവേര്‍ ആക്രമണത്തിനെത്തിയ രണ്ട് പാക് ഭീകരര്‍ അടക്കം ആറ് ഭീകരരെ വധിച്ച് സുരക്ഷാ സേന. ഒരു സി.ഐ.എസ്.എഫ്. സബ് ഇന്‍സ്പെക്ടര്‍ക്കു വീരമൃത്യു. നിരവധി പേര്‍ക്കു പരുക്കേറ്റു. ജമ്മുവിലെ സുന്ജ്വാന്, ബാരമുള്ള എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. ജമ്മുവില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 4.15 നാണ് ആക്രമണമുണ്ടായത്. ചദ്ദ ക്യാമ്പിലേക്കുപോയ സി.ഐ.എസ്.എഫ്. സംഘത്തിനുനേരെയാണു ഭീകരര്‍ ഗ്രനേഡ് പ്രയോഗിച്ചത്. അസി. സബ് ഇന്‍സ്പെക്ടര്‍ എസ്.പി. പട്ടേലാണു വീരമൃത്യുവരിച്ചത്.
കശ്മീരില്‍ ആറ് ഭീകരരെ വധിച്ചു; സൈനികന് വീരമൃത്യു
