നിര്‍ബന്ധിത പിരിവ്‌ വേണ്ടെന്ന്‌ കോഴിക്കോട്‌ റൂറല്‍ എസ്‌. പി. ഡോ. എ. ശ്രീനിവാസ്‌

കോഴിക്കോട്‌ : ക്ഷേത്രത്തിനുവേണ്ടി പോലീസുകാരില്‍ നിന്നും നിര്‍ബന്ധിത പിരിവ്‌ അനുവദിക്കില്ലെന്ന റൂറല്‍ എസ്‌.പി. ഡോയഎ ശ്രീനിവാസ്‌ നിലവിലെ സിറ്റി പോലീസ്‌ കമ്മീശണര്‍ക്ക്‌ കത്തുനല്‍കി. കോഴിക്കോട്‌ മുന്‍ കമ്മീഷണര്‍ എ.വി.ജോര്‍ജാണ്‌ നിര്‍ബന്ധിത പിരിവിന്‌ നിര്‍ദ്ദേശം നല്‍കിയിരുന്നത്‌. കമ്മീഷണറുടെ നിര്‍ദ്ദേശം പോലീസിന്റെ മതേതര സ്വഭാവത്തിന്‌ എതിരാണെന്ന്‌ എസ്‌പിയുടെ കത്തില്‍ പറയുന്നു. ക്ഷേത്രത്തിനുവേണ്ടി പിരിവുനടത്താന്‍ സര്‍ക്കാര്‍ ഉത്തരവോ നിര്‍ദേശമോ നല്‍കിയിട്ടില്ലെന്ന്‌ നിലവിലെ കമ്മീഷണര്‍ക്ക്‌ റൂറല്‍ എസ്‌പി നല്‍കിയ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട്‌ റൂറല്‍ പോലീസ്‌ ജില്ലയില്‍ നിന്ന്‌ പിരിവ്‌ നടത്താന്‍ കഴിയില്ലെന്ന്‌ കത്തിലുണ്ട്‌.

പോലീസിന്റെ നിയന്ത്രണത്തിലുളള മുതലക്കുളം ശ്രീഭദ്രകാളീ ക്ഷേത്രത്തിന്റെ നടത്തിപ്പിനുവേണ്ടി കോഴിക്കോട്‌ ജില്ലയിലെ മുഴുവന്‍ പോലീസുകാരും 20 രൂപ വീതം നല്‍കണമെന്നും അത്‌ സി.ഐ മാര്‍ പിരിച്ചു നല്‍കണമെന്നും ആയിരുന്നു എ.വി.ജോര്‍ജിന്റെ സര്‍ക്കുലര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →