മലപ്പുറം: മത്സ്യഫെഡിന്റെ ആഭിമുഖ്യത്തില്‍ 2020-21 വര്‍ഷത്തില്‍ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഏപ്രില്‍ 14ന് നടക്കും. തിരൂര്‍ പടിഞ്ഞാറെക്കര സീസോണ്‍ റിസോര്‍ട്ട് ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് നടക്കുന്ന മികവ് 2021 പരിപാടി ഡോ. കെ.ടി ജലീല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മത്സ്യഫെഡ് ചെയര്‍മാന്‍ ടി. മനോഹരന്‍ അധ്യക്ഷനാവും.പരിപാടിയില്‍ കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ അംഗം കൂട്ടായി ബഷീര്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍, പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ഒ ശ്രീനിവാസന്‍, ജില്ലാ പഞ്ചായത്ത് അംഗം ഇ. അഫ്സല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മലപ്പുറം: മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഏപ്രില്‍ 14ന്
