തെളിനീരൊഴുകും നവകേരളം; സെമിനാര്‍ സംഘടിപ്പിച്ചു

നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി തെളിനീരൊഴുകും നവകേരളം ക്യാമ്പയിനിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മുന്നോടിയായി  ഓറിയന്റേഷന്‍ സെമിനാര്‍ സംഘടിപ്പിച്ചു. ആസൂത്രണ ഭവനിലെ എ.പി.ജെ മെമ്മോറിയല്‍ ഹാളില്‍ വെച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ തിരിച്ചു പിടിക്കാനുളള ശ്രമമാണ് തെളിനീരൊഴുകും നവകേരളം ക്യാമ്പയിനിലൂടെ നടത്തുന്നതെന്നും ക്യാമ്പയിനില്‍ ജനങ്ങളുടെ പങ്കാളിത്തം നിര്‍ണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി കളക്ടര്‍ ജി. നിര്‍മ്മല്‍ അദ്ധ്യക്ഷത വഹിച്ചു. എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ പി.ജയരാജന്‍ മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് ഐ. ഇ.സി എക്‌സ്‌പേര്‍ട്ട് എം.എസ് അമിത്  വിഷയാവതരണം നടത്തി.

ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വി.കെ ശ്രീലത,   ഹരിത കേരളം മിഷന്‍  ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു,  ശുചിത്വ മിഷന്‍ അസിസ്റ്റന്‍ന്റ് കോര്‍ഡിനേറ്റര്‍ റഹീം ഫൈസല്‍,തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍,ജില്ലാതല ഏകോപന സമിതി അംഗങ്ങള്‍, കില ജില്ലാ ഫെസിലിറ്റേറ്റര്‍,  ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍, ശുചിത്വ പദവിയുടെ ചുമതലയുള്ള വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →