തൃശൂരില്‍ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി മകന്‍ ഒളിവില്‍ പോയി

തൃശൂര്‍: വെള്ളിക്കുളങ്ങരയില്‍ മകന്‍ അച്ഛനെയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തി. വെള്ളിക്കുളങ്ങരക്കടുത്ത് ഇഞ്ചക്കുണ്ടിലാണ് നാടിനെ നടുക്കിയ സംഭവം. ഇഞ്ചക്കുണ്ട് സ്വദേശി അനീഷ് ആണ് മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയത്. ഇയാള്‍ ഒളിവിലാണ്. അറുപതുകാരനായ കുട്ടന്‍, അമ്പത്തിയഞ്ചുകാരിയായ ചന്ദ്രിക എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കൊല ചെയ്ത ശേഷം അനീഷ് ഒളിവിലാണ്. സംഭവ സ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തിവരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →