വാഷിങ്ടണ്‍: ഹോളിവുഡ് താരവും ഈ വര്‍ഷത്തെ ഓസ്കര് ജേതാവുമായ വില്‍ സ്മിത്തിന് പത്ത് വര്‍ഷം വിലക്കേര്‍പ്പെടുത്തി ഓസ്കര് അക്കാദമി. പത്ത് വര്‍ഷം ഓസ്കര് അടക്കമുള്ള അക്കാദമിയുടെ ഒരു പരിപാടിയിലും സ്മിത്തിന് നേരിട്ടോ അല്ലാതെയോ പങ്കെടുക്കാനാകില്ല.
രണ്ടാഴ്ച മുന്‍പ് നടന്ന ഓസ്കര് പുരസ്കാര ചടങ്ങില്‍ അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവത്തിലാണ് നടപടി. ഇന്നലെ ചേര്‍ന്ന അക്കാദമിയിലെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് യോഗത്തിലായിരുന്നു തീരുമാനം. സംഭവസമയം കൃത്യമായി പ്രതികരിക്കാതിരുന്നതിന് അക്കാദമി ക്ഷമ ചോദിക്കുകയും ചെയ്തു. ഭാര്യ ജെയ്ഡപിങ്കെറ്റ് സ്മിത്തിനെക്കുറിച്ച് ക്രിസ് റോക്ക് നടത്തിയ പരാമര്‍ശമാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. തല മൊട്ടയടിച്ച് ഓസ്കര് വേദിയില്‍ എത്തിയ ജെയ്ഡയെ കുറിച്ച് മികച്ച ഡോക്യുമെന്റിക്കുള്ള പുരസ്കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് തമാശ പറഞ്ഞിരുന്നു. ജെയ്ഡ വര്‍ഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി അപ്പാടെ കൊഴിഞ്ഞു പോവുന്ന അവസ്ഥയാണിത്.

