കണ്ണൂർ : പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറില്‍ കെ വി തോമസ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. സിപിഐഎമ്മിന്റെ ക്ഷണം ഇതുവരെ കെ വി തോമസ് നിരസിച്ചിട്ടില്ലെന്നും എം വി ജയരാജന്‍ 07/04/22 വ്യാഴാഴ്ച പറഞ്ഞു. നെഹ്‌റുവിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസുകാര്‍ കെ വി തോമസിനെ തടയരുതെന്നും എം വി ജയരാജന്‍ ഓര്‍മിപ്പിച്ചു. നിലപാട് വ്യക്തമാക്കാന്‍ കെ വി തോമസ് വ്യാഴാഴ്ച രാവിലെ 11 മണിക്ക് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
കെ വി തോമസ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് എം വി ജയരാജന്‍
