എറണാകുളം: അക്കാദമിക് അഡ്മിനിസ്ട്രേഷൻ സംജാതമാകണം പ്രൊഫ. എം.വി. നാരായണൻ

എറണാകുളം: അധ്യാപനവും ഗവേഷണവും അടിസ്ഥാനമാക്കിയുളള അക്കാദമിക് അഡ്മിനിസ്ട്രേഷൻ സംജാതമാക്കുവാൻ ശ്രമിക്കണമെന്ന് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ.  സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ യൂട്ടിലിറ്റി സെന്ററിൽ അനധ്യാപക സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ മേഖല മത്സരാധിഷ്ഠിതമായിരിക്കുന്നു. മത്സരാധിഷ്ഠിത സമൂഹത്തിൽ,  മാറ്റങ്ങളെ ഉൾക്കൊണ്ട് സാഹചര്യങ്ങളെ നമുക്കനുസൃതമാക്കുവാൻ കഴിയണം. സാധ്യതകളെ തുറന്ന മന:സ്ഥിതിയോടെ സ്വീകരിക്കണം. നൂതനമായ ഗവേഷണസരണികളെ സർവ്വകലാശാല സ്വാഗതം ചെയ്യണം. മാറിക്കൊണ്ടിരിക്കുന്ന ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കനുസരിച്ച് സർവ്വകലാശാല സമൂഹത്തിലും വ്യത്യസ്തമായ സമീപനങ്ങളും രീതികളും ഉണ്ടാകണം. നിലവിലുളള സമീപനങ്ങൾ അക്കാദമികമായി പുന:നിർണ്ണയിക്കപ്പെടണം. സർവ്വകലാശാലയുടെ അതിജീവനത്തിന് അടിസ്ഥാനപരമായി നമ്മുടെ സമീപനത്തിലും ചിന്തയിലും മാറ്റം അനിവാര്യമായിരിക്കുന്നു. പുതിയ തലമുറയുടെ കാഴ്ചപ്പാടുകൾക്ക് യോജിച്ച കോഴ്സുകൾ തുടങ്ങുവാൻ തയ്യാറാകണം, പ്രൊഫ. നാരായണൻ പറഞ്ഞു. രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ, ഫിനാൻസ് ഓഫീസർ സുനിൽ കുമാർ എസ്. എന്നിവർ പ്രസംഗിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →