മുംബൈ: അക്ഷയ് കുമാര്‍ ചിത്രമായ ഗുഡ് ന്യൂസും ആയുഷ്മാന്‍ ഖുറേനിയുടെ ഡ്രീം ഗേളും യുഎഇയില്‍ റീ റിലിസിങിന് ഒരുങ്ങുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്നിട്ട യുഎഇ തിയറ്ററുകള്‍ വീണ്ടും തുറന്നിതിനെ തുടര്‍ന്നാണ് നടപടി.
നവ സംവിധായകന് രാജ് മെഹ്ത്ത ഒരുക്കിയിരിക്കുന്ന ഗുഡ് ന്യൂസില്‍ അക്ഷയ് കുമാറിനൊപ്പം ദില്‍ജിത്ത് ദോസാന്‍ജ്, കരീനാ കപൂര്‍, കിയാര അഡ്വാനി എന്നിവരും മുഖ്യവേഷങ്ങളില്‍ എത്തിയിട്ടുണ്ട്.
ഇന്നലെ(08-06-20)യാണ് സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയത്
ഗുഡ് ന്യൂസ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ധര്‍മ്മ പ്രൊഡക്ഷന്‍സ്, കേപ് ഓഫ് ഗോഡ് ഫിലിംസ് എന്നീ ബാനറുകള്‍ക്ക് കീഴിലാണ്. ആക്ഷന്‍ മാത്രമല്ല തനിക്ക് കോമഡിയും വഴങ്ങും എന്ന് നിരവധി തവണ തെളിയിച്ചിട്ടുള്ള അക്ഷയ് കുമാറിന്റെ സമീപകാല ചിത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ് ‘ഗുഡ് ന്യൂസ്’.
ചിത്രത്തിന്റെ പേര് ഡിസൈന്‍ ചെയ്തിരിക്കുന്നതിലെ ന്യൂസ് എന്ന വാക്കിന്റെ എഴുത്തിലുള്ള തകരാറ് സൂചിപ്പിക്കുന്ന ഒന്നാണ് ചിത്രത്തിന്റെ ആശയവും. വെറുമൊരു തമാശയെന്നതില്‍ ഒരുങ്ങാതെ സമൂഹത്തിന് ഒരു നല്ല മെസ്സേജും ചിത്രം പങ്കുവയ്ക്കുന്നുണ്ട്.

