കെ.എ.എസ്‌ ഉദ്യോഗസ്ഥരുടെ ശമ്പളം ചുവപ്പുനാടയില്‍

തിരുവനന്തപുരം : കെ.എ.എസില്‍ നിയമനം ലഭിച്ചവര്‍ക്ക്‌ മൂന്നുമായമായി ശമ്പളം കിട്ടുന്നില്ല. സാങ്കേതിക കാരണങ്ങളാലാണ്‌ ശമ്പളം ലഭിക്കാത്തത്‌. . ഒന്നാം പിണരായി സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങളില്‍ ഒന്നായിരുന്നു കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വീസ്‌. സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനായിരുന്നു. കേരളത്തിന്റെ സ്വന്തം ഐഎഎസ്‌ എന്ന നിലയില്‍ കെ.എ.എസ്‌ കൊണ്ടുവന്നത്‌. എന്നാല്‍ അതേ കെ.എ.എസ്‌ ഉദ്യോഗസ്ഥരുടെ ശമ്പളമാണ്‌ ഇപ്പോള്‍ ചുവപ്പുനാടയില്‍ കുരുങ്ങിയിരിക്കുന്നത്‌.

കടുപ്പമേറിയ പരീക്ഷ വിജയിച്ച 105 പേരെയാണ്‌ കെ.എസെില്‍ നിയമിച്ചത്‌. ഇവരുടെ പരിശീലനം ഐഎംജിയില്‍ തുടരുകയാണ്‌. 2021 ഡിസംബര്‍ 23നാണ്‌ ഇവര്‍ക്ക്‌ നിയമനം നല്‍കിയത്‌. 81,000 രൂപയാണ്‌ അടിസ്ഥാന ശമ്പളമായി സര്‍ക്കാര്‍ നിശ്ചയിച്ചത്‌. പല നൂലാമാലകള്‍ ചൂണ്ടിക്കാട്ടിയാണ്‌ ധനവകുപ്പും പൊതുഭരണ വകുപ്പും ശമ്പളം തടഞ്ഞുവച്ചിരിക്കുന്നത്‌. തൊടുന്യാങ്ങളില്‍ തട്ടിയും നൂലാമാലകളില്‍ കുരുങ്ങിയും കെ.എ.എസുകാരുടെ ശമ്പളം നീണ്ടുപോവുകയാണ്‌

ഒറ്റ ദിവസം കൊണ്ട്‌ ചര്‍ച്ച ചെയ്‌ത്‌ പരിഹരിക്കാവുന്ന വിഷയത്തില്‍ ആര്‍ക്കും ഒരു വ്യക്തതയുമില്ലാത്ത ണവസ്ഥയാണ്‌ ഉളളത്‌. കെ.എ.സെ്‌കാര്‍ക്ക ശമ്പളം നല്‍കാന്‍ മൂന്നുകോടി രൂപ സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഈ തുക ചെലവഴിക്കാന്‍ കഴിയാതിരുന്നതിനാല്‍ ഇതും നഷ്ടമായി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →