കൊല്ലം: കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ 05/04/22 ചൊവ്വാഴ്ച രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. പത്തനാപുരം, കൊട്ടാരക്കര, നിലമേല്‍ ഭാഗങ്ങളിലാണ് ഭൂചലനമുണ്ടായത്.
ചൊവ്വാഴ്ച രാത്രി 11. 36 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. പ്രദേശത്ത് വലിയ ശബ്ദവും കേട്ടതായി ആളുകള്‍ പറഞ്ഞു. ആളപായമില്ല.

