തൃശൂര്‍: കുടിവെള്ള പ്രശ്നത്തെ ചൊല്ലി തൃശൂര്‍ കോര്‍പറേഷനില്‍ സംഘര്‍ഷം. തുടര്‍ന്ന് മേയറുടെ വാഹനത്തില്‍ പ്രതിപക്ഷം ചെളിവെള്ളമൊഴിച്ചു. കോര്പറേഷന് പരിധിയില്‍ കുടിവെള്ള വിതരണമില്ലെന്നാരോപിച്ചായിരുന്നു സംഘര്‍ഷമുണ്ടായത്. 05/04/22 ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.
പ്രതിഷേധക്കാര്‍ മേയറുടെ വണ്ടി തടയുകയും വാഹനത്തിലേക്ക് ചെളിവെള്ളമൊഴിക്കുകയുമായിരുന്നു.

