പൊന്നാനി ഹാര്‍ബറില്‍ ഫിഷറീസ് സ്റ്റേഷന്‍ തുടങ്ങി

കേരളതീരത്ത് ശാസ്ത്രീയ മത്സ്യബന്ധനം പ്രോല്‍സാഹിപ്പിക്കുന്നതിനും മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന മത്സ്യതൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമായി അനുവദിച്ച പൊന്നാനി ഫിഷറീസ് സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി.  പൊന്നാനി ഹാര്‍ബറില്‍ അനുവദിച്ച പൊന്നാനി ഫിഷറീസ് സ്റ്റേഷനില്‍ പി നന്ദകുമാര്‍ എം.എല്‍.എ ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് കടല്‍ മത്സ്യതൊഴിലാളികള്‍ക്ക് 75 ശതമാനം സബ്‌സിഡി നിരക്കില്‍ അനുവദിച്ച മൗണ്ടഡ് ജിപിഎസ്,  ഐസ്‌ബോക്‌സ് എന്നിവയുടെ വിതരണോദ്ഘാടനവും നിര്‍വ്വഹിച്ചു. പൊന്നാനി നഗരസഭ കൗണ്‍സിലര്‍ കെ.എം ഇസ്മായില്‍,  ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ എ.പി സതീഷ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എംചിത്ര, അഡ്വ. കലീമുദ്ദീന്‍, സെയ്തു മുഹമ്മദ് തങ്ങള്‍,  ഹുസൈന്‍കോയ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →