ആലപ്പുഴ: ദേവികുളങ്ങര ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഉത്സവ ചന്ത ആരംഭിച്ചു.
കുടുംബശ്രീ അംഗങ്ങള്‍ ഉത്പാദിപ്പിച്ച നാടന്‍ ജൈവ പച്ചക്കറികളാണ് ദേവികുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിനു സമീപം തുടങ്ങിയ ചന്തയില്‍ പ്രധാനമായും വിപണനം നടത്തുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ഇന്ദിരാഭായി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ആര്‍. രാജേഷ്, എരേഖ, ലീന, പ്രശാന്ത് രാജേന്ദ്രന്‍, ശ്രീലത, രജനി ബിജു, സെക്രട്ടറി എസ്. സിന്ധു, എ.എസ്. ശ്രീകുമാര്‍, ശ്രീലത എസ്. തമ്പി, സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.

