പത്തനംതിട്ട: പത്തനംതിട്ട അരീക്കക്കാവില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. റബര്‍ ടാപ്പിങ് തൊഴിലാളി റജികുമാറാ(52)ണ് മരിച്ചത്. റജികുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാട്ടുപന്നി കുത്തിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെ ജോലിക്കായി ബൈക്കില്‍ പോയപ്പോഴാണ് കാട്ടുപന്നി റെജികുമാറിന്റെ വാഹനത്തിലിടിച്ചത്. ബൈക്ക് മറിഞ്ഞ് തലയിലുള്‍പ്പെടെ സാരമായ പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തി ച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പത്തനംതിട്ടയിലെ മണിയാര്‍, അരീക്കക്കാവ്, പേഴുംപാറ തുടങ്ങിയ മേഖലകളില്‍ കാട്ടുപന്നിശല്യം രൂക്ഷമാണ്.
കാട്ടുപന്നി ബൈക്ക് കുത്തിമറിച്ചു, ടാപ്പിങ് തൊഴിലാളി മരിച്ചു
