തിരുവനന്തപുരം : താംബരത്തുനിന്നു നാഗര്‍കോവിലിലേക്കും, ചെന്നൈയില്‍ നിന്ന് എറണാകുളത്തേക്കുമായി നാല് സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കുമെന്ന് റെയില്‍വേ അറിയിച്ചു. വിഷുവും ഈസ്റ്ററും പ്രമാണിച്ചാണ് സ്‌പെഷ്യല്‍ ടെയിനുകള്‍ അുവദിച്ചത്.
താംബരം -നാഗര്‍കോവില്‍ ഫെസ്റ്റിവല്‍ സ്‌പെഷ്യല്‍ താംബരത്തുനിന്നും 13ന് രാത്രി പത്തരക്കും, നാഗര്‍കോവിലില്‍ നിന്ന് 17ന് വൈകിട്ട് നാലേകാലിനുമാണ് സര്‍വീസ് നടത്തുക. എംജിആര്‍ ചെന്നൈ -എറണാകുളം സ്‌പെഷ്യല്‍ ട്രെയിന്‍ 13ന് വൈകിട്ട് 7ന് ചെന്നൈയില്‍ നിന്ന് പുറപ്പെടും. മടക്കയാത്ര എറണാകുളത്തുനിന്ന് 17ന് രാത്രി 10.40നായിരിക്കും പുറപ്പെടുക. ട്രെയിന്‍ നമ്പര്‍ 06008/06007

