മാളുകളിലെ തൊഴിലാളികള്‍ യൂണിയന്‍ അംഗങ്ങള്‍ അല്ലെന്ന് സി.ഐ.ടിയു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ നടക്കുന്ന രാജ്യവ്യാപക പണിമുടക്കില്‍ മാളുകള്‍ തുറന്നുപ്രവര്‍ത്തിച്ചതില്‍ ന്യായീകരണവുമായി സി.ഐ.ടി.യു. പലയിടത്തുമുള്ള മാളുകളിലെ തൊഴിലാളികള്‍ യൂണിയന്‍ അംഗങ്ങള്‍ അല്ലെന്ന് സി.ഐ.ടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ ഒരു പ്രമുഖ വാർത്താ ചാനലിനോട് പറഞ്ഞു. പണിമുടക്കിന്റെ ആദ്യ ദിനത്തില്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്ത് നിന്ന് വളരെ മികച്ച പ്രതികരണങ്ങളാണ് ഉണ്ടായത്. എല്ലാ മേഖലകളും പണിമുടക്കിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ചെറുകിട വ്യാപാരികള്‍ യൂണിയനുകളുടെ ഭാഗമാണ്. ജോലിക്ക് വന്നത് യൂണിയനില്‍ അംഗങ്ങളല്ലാത്തവരാണ്. മാളുകളിലുള്ള തൊഴിലാളികള്‍ യൂണിയനുകളിലുള്ളവരല്ല. അവിടെ യൂണിയനുകള്‍ ഉണ്ടായിരുന്നെങ്കില്‍ അവരും പണിമുടക്കില്‍ പങ്കെടുക്കുമായിരുന്നു. കേന്ദ്ര സര്‍ക്കാരിന് ഈ നയവുമായി അധിക കാലം മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും തപന്‍ സെന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →