വെല്ലിങ്ടണ്‍: വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ അവസാന ലീഗ് മത്സരത്തില്‍ ന്യൂസിലന്‍ഡ് പാകിസ്താനെ 71 റണ്ണിനു തോല്‍പ്പിച്ചു.ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് എട്ട് വിക്കറ്റിന് 265 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത പാകിസ്താന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു.ഏഴു കളികളില്‍നിന്ന് ആറ് പോയിന്റ് നേടിയ ന്യൂസിലന്‍ഡ് ആറാം സ്ഥാനത്തു ഫിനിഷ് ചെയ്തു. ഏഴു കളികളില്‍നിന്നു രണ്ട് പോയിന്റ് മാത്രം നേടിയ പാകിസ്താന്‍ ഏറ്റവും പിന്നിലായി. ഓപ്പണര്‍ സൂസി ബേറ്റ്സിന്റെ (135 പന്തില്‍ 14 ഫോറുകളടക്കം 126) സെഞ്ചുറിയാണു ന്യൂസിലന്‍ഡിനെ മികച്ച സ്‌കോറിലെത്തിച്ചത്.വിക്കറ്റ് കീപ്പര്‍ കാറ്റി മാര്‍ട്ടിന്‍ (26 പന്തില്‍ പുറത്താകാതെ 30), ബ്രൂക് ഹാലിഡേ (29), അമേലിയ കെര്‍ (24), മാഡി ഗ്രീന്‍ (23) എന്നിവര്‍ ബേറ്റ്സിനു പിന്തുണ നല്‍കി. പാക് നിരയില്‍ നിദാ ദാര്‍ (53 പന്തില്‍ ഒരു സിക്സറും അഞ്ച് ഫോറുമടക്കം 50), നായിക ബിസ്മാ മാറൂഫ് (38), ഓപ്പണര്‍ മുനീബ അലി (29) എന്നിവര്‍ മാത്രമാണു പിടിച്ചുനിന്നത്. ന്യൂസിലന്‍ഡിനു വേണ്ടി ഹന്നാ റോവ് അഞ്ച് വിക്കറ്റെടുത്തു. ഫ്രാന്‍സെസ് മകായി രണ്ട് വിക്കറ്റും റോസ്മേരി മായിര്‍, അമേലിയ കെര്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു. ഇന്നു നടക്കുന്ന നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെയും ഇം ണ്ട് ബം ാദേശിനെയും നേരിടും.
ഇന്ത്യക്കും ഇം ണ്ടിനും ആറ് പോയിന്റ് വീതമാണ്. മികച്ച മാര്‍ജിനിലുള്ള ജയം മാത്രമാണ് ഇന്ത്യക്കു സെമി ഫൈനലിലേക്കുള്ള ഏക വഴി. ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാല്‍ മൂന്നാം സ്ഥാനത്തുള്ള വിന്‍ഡീസിന്റെ മുന്നിലാകും. ഇം ണ്ട് ബം ാദേശിനെയും തോല്‍പ്പിച്ചാല്‍ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനമാക്കിയാകും സെമി ഫൈനലിസ്റ്റുകളെ നിശ്ചയിക്കുക.ഓസ്ട്രേലിയ (14), ദക്ഷിണാഫ്രിക്ക (ആറ് കളികളില്‍ ഒന്‍പത്) എന്നിവര്‍ സെമി ഉറപ്പാക്കി. മൂന്നാം സ്ഥാനത്തുള്ള വിന്‍ഡീസിന് ഏഴ് കളികളില്‍നിന്ന് ഏഴ് പോയിന്റാണ്. ഇം ണ്ട് നാലാമതും ഇന്ത്യ അഞ്ചാമതുമാണ്.
ഇന്ത്യക്കും ഇംഗ്ലണ്ടിനും നിര്‍ണായകം
