റോം: ഇറ്റാലിയന്‍ ഫുട്ബോള്‍ ക്ലബ് ബോലോഗ്‌നയുടെ കോച്ച് സിനിസ മിഹാലോവിചിനെ രക്താര്‍ബുദം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2019 ഒക്ടോബറില്‍ സിനിസയ്ക്ക് ബോണ്‍ മാരോ നടത്തിയിരുന്നു.രോഗം കൂടുതല്‍ കരുത്താര്‍ജിച്ചെന്ന് ആശുപത്രിയിലേക്കു പോകും മുമ്പു നടത്തിയ പത്രസമ്മേളനത്തില്‍ സിനിസ പറഞ്ഞു.ബോലാഗ്നയിലെ സാന്തവ ഒര്‍സോല ആശുപത്രിയില്‍ അടുത്തയാഴ്ച ചികിത്സ തുടങ്ങും. സെര്‍ബിയക്കാരനായ സിനിസ മിഹാലോവിച് സീരി എയില്‍ ലാസിയോ (2000), ഇന്റര്‍ മിലാന്‍ (2006) €ബുകള്‍ക്കു സീരി എ കിരീടം നേടിക്കൊടുത്ത താരമായിരുന്നു. 53 വയസുകാരനായ സിനിസ 2018 ലാണു ബോലോഗ്‌നയുടെ കോച്ചാകുന്നത്. അവരെ തരംതാഴ്ത്തല്‍ മേഖലയില്‍നിന്നു പത്താം സ്ഥാനത്തെത്തിക്കാന്‍ അദ്ദേഹത്തിനായി. കഴിഞ്ഞ രണ്ട് സീസണുകളിലും ബോലോഗ്‌ന 12-ാം സ്ഥാനത്തായിരുന്നു.
കോച്ച് മിഹാലോവിചിനെ രക്താര്‍ബുദം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
