സംസ്ഥാനത്ത് അതിരടയാള കല്ലിടൽ നിർത്തിവച്ചിട്ടില്ലെന്ന് കെ റെയിൽ എം ഡി

കൊച്ചി: സംസ്ഥാനത്ത് അതിരടയാള കല്ലിടൽ നിർത്തിവച്ചിട്ടില്ലെന്ന് കെ റെയിൽ എം ഡി വി അജിത് കുമാർ. സർക്കാരിന്റെയോ ഏജൻസിയുടെയോ അറിയിപ്പ് ലഭിച്ചിട്ടില്ല. സിൽവർലൈൻ സർവേ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കെ റെയിൽ എം ഡി വ്യക്തമാക്കി.

സംസ്ഥാനത്ത് കല്ലിടൽ നിർത്തിവച്ചതായി കരാർ ഏറ്റെടുത്ത ഏജൻസി നേരത്തെ അറിയിച്ചിരുന്നു.പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് ഏജൻസി അറിയിച്ചതിനെ തുടർന്നായിരുന്നു തീരുമാനം.

പ്രതിഷേധക്കാർ വാഹനങ്ങൾക്കും സർവേ ഉപകരണങ്ങൾക്കും കേട് പാടുകൾ വരുത്തുന്നു. വനിതകളടക്കമുള്ള ജീവനക്കാരേയും കൈയേറ്റം ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ സർവേ തുടരാൻ ബുദ്ധിമുട്ടാണെന്നും ഏജൻസി വ്യക്തമാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →