വാഹന അപകടങ്ങള്‍ ഉണ്ടാകുന്ന സന്ദര്‍ഭത്തില്‍ സംയമനത്തടെ കൈകാര്യം ചെയ്യുന്നതില്‍ കേരളീയര്‍ അനുകരണീയ മാതൃകകളല്ലെന്ന്‌ കേരള മോട്ടോര്‍ വെഹിക്കിള്‍സ്‌ ഡിപ്പാര്‍ട്ടുമെന്റ്

തിരുവനന്തപുരം : വാഹനം അപകടത്തില്‍ പെട്ടാല്‍ ആ സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ കേരളീയര്‍ പലപ്പോഴും അനുകരണീയ മാതൃകയല്ല പങ്കുവക്കുന്നതെന്ന്‌ കേരള മോട്ടോര്‍ വെഹിക്കിള്‍സ്‌ ഡിപ്പാര്‍ട്ടുമെന്റ് . കഴിഞ്ഞ ദിവസം തിരുവനന്തപുരം കഴക്കൂട്ടത്ത്‌ വാഹനാപകടത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ പാശ്ചാത്തലത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ കേസെടുത്ത സാഹചര്യത്തെ അടിസ്ഥാനപ്പെടുത്തി കേരള മോട്ടോര്‍ വെഹിക്കിള്‍സ്‌ ഡിപ്പാര്‍ട്ടിമെന്റ് ഒദ്യോഗിക ഫേസ്‌ബുക്ക്‌ പേജില്‍ പോസറ്റു ചെയ്‌ത കുറിപ്പിലാണ്‌ ഇക്കാര്യം പറയുന്നത്‌.

അപകടമുണ്ടായാല്‍ ആദ്യം ചോദിക്കേണ്ട വാചകം ആര്‍ യൂ ഓകെ എന്നതാകണമെന്നും അപകടത്തിന്‌ ശേഷം ശാന്തതയോടെ പെരുമാറണമെന്നും കുറിപ്പില്‍ പറയുന്നു. അപകടത്തില്‍ പെട്ട വാഹനങ്ങളുടെ ഫോട്ടോ എടുക്കുകയും വാഹനം മാര്‍ഗതടസമുണ്ടാകാത്ത രീതിയില്‍ മാറ്റിയിടുകയും ചെയതതിന്‌ ശേഷം അഡ്രസ്‌,ഫോണ്‍ നമ്പര്‍,ലൈസന്‍സിന്റെയും ഇന്‍ഷുറന്‍സിന്റെയും വിവരങ്ങള്‍ എന്നിവ പരസ്‌പരം കൈമാറണമെന്നും സൗഹൃദ രീതിയിലുളള ഒത്തുതീര്‍പ്പിന്‌ കഴിയുന്നില്ലെങ്കില്‍ പോലീസ്‌ എത്തി നടപടി സ്വീകരിക്കുനന്തുവരെ സ്ഥലത്ത്‌ തുടരണമെന്നും ചൂണ്ടിക്കാണിക്കുന്നു.

അപകടത്തിന്റെ കാരണം എന്തുതന്നെയായാലും അപകടത്തിന്‌ ശേഷം സംയമനത്തോടെ കൈകാര്യം ചെയ്യണമെന്നും അപരിഷ്‌കൃത രീതികളും കയ്യൂക്കും ആള്‍ബലവും കാണിക്കുന്നതില്‍ നമ്മള്‍ ഇപ്പോഴും ഒട്ടും പിന്നിലല്ല എന്നതാണ്‌ കഴിഞ്ഞ ദിവസം കഴക്കൂട്ടത്തുണ്ടായ സംഭവം കാണിക്കുന്നതെന്നും പോസ്‌റ്റില്‍ വ്യക്തമാക്കുന്നു. അപകടത്തിനുശേഷം ശാന്തതയോടെ പെരുമാറുകയും മറ്റേ വാഹനത്തിലെ ഡ്രൈവറോടോ യാത്രക്കാരോടോ മോശമായി പെരുമാറുകയോ അപായപ്പെടുത്തിയേക്കാവുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയോ ചെയ്യരുത്‌. 2017ല്‍ റോഡ്‌ ചട്ടങ്ങള്‍ സമഗ്രമായി പരിഷ്‌ക്കരിച്ചപ്പോള്‍ ക്ലോസ്‌ 29 കൂട്ടിച്ചേര്‍ക്കുക വഴി ഇത്തരത്തിലുളള പെരുമാറ്റങ്ങള്‍ നിയമപരമായിത്തന്നെ നിരോധിച്ചിട്ടുളളതാണ്‌. ആയതിനാല്‍ സംസ്‌കാര പൂര്‍ണമാവട്ടെ നമ്മുടെ നിരത്തുകള്‍ എന്നും കുറിപ്പില്‍ ആശംസിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →