കൊച്ചി: വയനാട്ടിലെ മുട്ടില്‍ മരംമുറിക്കേസില്‍ പ്രതികളായ സൗത്ത് മുട്ടില്‍ വില്ലേജ് ഓഫീസര്‍ കെ.കെ അജി, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ കെ.ഒ സിന്ധു, എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. പട്ടയഭൂമിയില്‍ നിന്ന മരം മുറിക്കാന്‍ അനുമതി നല്കിയ സര്‍ക്കാര്‍ ഉത്തരവിന്‍രെ മറവില്സൗത്തമുട്ടില് വില്ലേജിലെ വനഭൂമിയില്‍ നിന്ന റവന്യൂ വകുപ്പിന്റെ അറിവോ അനുമതിയോ ഇല്ലാതെ വന്‍തോതില്‍ ഈട്ടിമരങ്ങള്‍ മുറിച്ചുനീക്കാന്‍ സഹായിച്ചുവെന്നാരോപിച്ചാണ് ഇവരെ കേസില്‍ പ്രതികളാക്കിയത്.
പ്രതികള്‍ക്കെതിരെ കുറ്റകരമായ പെരുമാറ്റ ദൂഷ്യമാണ് ആരോപിച്ചിട്ടുളളതെന്നും മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും ചൂണ്ടിക്കാട്ടി ജസറ്റീസ് സോഫി തോമസാണ് ഹര്‍ജികള്‍ തളളിയത്.

