കെ.പി. ശശികലയ്‌ക്കെതിരേ ചാർജ് ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ശബരിമലയിൽ യുവതികൾക്ക് ദർശനം നടത്താൻ അനുമതി നൽകിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പിന്നാലെ ആഹ്വാനംചെയ്ത ഹർത്താലിനോടനുബന്ധിച്ച് തൊടുപുഴയിൽ നടന്ന അക്രമത്തിൽ പങ്കുണ്ടെന്നാരോപിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികലയ്‌ക്കെതിരേ പോലീസ് ചാർജ് ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.

തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ തുടർനടപടികളാണ് റദ്ദാക്കിയത്. അക്രമത്തിന് പ്രേരിപ്പിച്ചില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റീസ് കെ. ഹരിപാലിന്റെ ഉത്തരവ്. സബ് ഇൻസ്പെക്ടറുടെ റിപ്പോർട്ടല്ലാതെ മറ്റൊന്നും തെളിവായി ഹാജരാക്കാനായിട്ടില്ല. ശബരിമല യുവതീ പ്രവേശന ഉത്തരവിനു പിന്നാലെ നടന്ന പ്രതിഷേധങ്ങളുടെപേരിൽ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചതും കണക്കിലെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →