കൊച്ചിയിൽ വൻ രക്തചന്ദന വേട്ട

കൊച്ചി: കൊച്ചി തീരത്ത് നിന്ന് 2200 കിലോഗ്രാം രക്ത ചന്ദനം ഡിആർഐ പിടികൂടി. ദുബായിലേക്ക് കൊച്ചിയിൽ നിന്ന് കപ്പൽ മാർഗം കടത്താനായിരുന്നു ശ്രമം. കൊച്ചി ഐലൻഡിൽ നിന്നാണ് രക്തചന്ദനം പിടികൂടിയത്. ആന്ധ്രയിൽ നിന്ന് അനധികൃതമായി എത്തിച്ച രക്തചന്ദനം ഓയിൽ ടാങ്കിൽ ഒളിപ്പിച്ചു കടത്താനായിരുന്നു നീക്കം.

ആന്ധ്രയിൽ നിന്ന് കൊച്ചിയിലെത്തിച്ച് ഇവിടെ നിന്ന് വിദേശത്തേക്ക് കടത്തുകയായിരുന്നു ഉദ്ദേശം. സർക്കാരിൽ നിന്ന് ലേലം വഴി മാത്രമേ രക്തചന്ദന ഇടപാട് നടത്താനാകൂ എന്നിരിക്കെയാണ് ഇത്രയും വലിയ തോതിൽ രക്തചന്ദനം കടത്താനുള്ള ശ്രമം. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായി ഡ‍ിആർഐ അറിയിച്ചു. .ഓയിൽ ടാങ്കറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു രക്തചന്ദനം. നിലവിൽ ആരും കസ്റ്റ‍ഡിയിലില്ലെന്നും ഡിആർഐ അറിയിച്ചു

Share
അഭിപ്രായം എഴുതാം