തിരുവനന്തപുരം: കെ റെയിലിനെതിരായ സമരത്തിന് പിന്നിൽ വിവരദോഷികളെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ. തെക്കുംവടക്കുമില്ലാത്ത വിവരദോഷികളാണ് സമരത്തിന് പിന്നിലെന്നാണ് ഇപി ജയരാജൻ പരിഹസിച്ചത്. കെ റെയിലിനെതിരെ സ്ഥലം നൽകാൻ തയ്യാറായി ജനങ്ങൾ ഇങ്ങോട്ടുവരികയാണെന്നും ജയരാജൻ പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും ജയരാജൻ പ്രതികരിച്ചു. വേറെ പണിയൊന്നുമില്ലെങ്കിൽ സതീശൻ കുറ്റിപറിച്ച് നടക്കട്ടെ എന്നായിരുന്നു ജയരാജന്റെ പ്രതികരണം. കെ റെയിലുമായി സർക്കാർ മുന്നോട്ട് തന്നെ പോകുമെന്നും ജയരാജൻ വ്യക്തമാക്കി.
സില്‍വര്‍ലൈന്‍ പ്രതിഷേധം കനക്കുമ്പോള്‍ സമരത്തേയും സമരക്കാരെയും നേരിടാനുറച്ച് തന്നെയാണ് സര്‍ക്കാരും സിപിഎമ്മും. ജനങ്ങളും പ്രതിപക്ഷവും തെരുവിലിറങ്ങി പ്രതിഷേധിക്കുമ്പോൾ അതേ നാണയത്തില്‍ നേരിടുമെന്ന് സൂചനയാണ് മുഖ്യമന്ത്രിയുടെയും മുതിര്‍ന്ന സിപിഎം നേതാക്കളുടെയും നല്‍കുന്നത്. ആളെ കൂട്ടിയുള്ള സമരം ഇതേരീതിയില്‍ പോകുകയാണെങ്കില്‍ നമുക്ക് കാണാമെന്ന മുഖ്യമന്ത്രിയുടെ ഭീഷണിക്ക് പിന്നാലെ ഇപി ജയരാജന്‍ സ്വരം കടുപ്പിച്ച് സമരക്കാരെ പരിഹസിച്ചു.