തിരുവനന്തപുരം ; കൂടുതല്‍ വ്യാപാരികളെ ഇ-ഇന്‍വോയിസ് പട്ടികയിലേക്ക് മാറ്റി ജി.എസ്‌ടി വകുപ്പ് ഉത്തരവിറക്കി. ഇതുപ്രകാരം 2017-18 മുതല്‍ ഏതെങ്കിലും വര്‍ഷത്തില്‍ 20 കോടിയോ അതില്‍ കൂടുതലോ വാര്‍ഷിക വിറ്റുവരവുളള വ്യാപാരികള്‍ 2022 ഏപ്രില്‍ ഒന്നുമുതല്‍ ഇ-ഇന്‍വോയ്‌സ് തയ്യാറാക്കണം. നേരത്തെ 50 കോടിയായിരുന്നു പരിധി അത് 20 ആക്കി കുറച്ചതോടെ കൂടുതല്‍ വ്യാപാരികള്‍ ഇതിലുള്‍പ്പെടും. നികുതി പിരിവ് കൂട്ടാനുളള നടപടികളുടെ ഭാഗമായാണിത്.
ഈ ഇന്‍വോയ്‌സ് എടുക്കാന്‍ ബാദ്ധ്യതയുളള വ്യാപാരികള്‍ ചരക്ക് നീക്കം നടത്തുന്നതിന് മുമ്പ് തന്നെ ഇന്‍വോയിസിംഗ് നടത്തണം. ഇതിനായി ജി.എസ്‌ടി കോമണ്‍ പോര്‍ട്ടല്‍ വഴിയോ ഇ-ഇന്‍വോയ്‌സ് പോര്‍ട്ടല്‍ വഴിയോ രജിസ്‌ട്രേഷന്‍ എടുക്കണം. ജി.എസ്.ടി നിയമ പ്രകാരം നികുതി രഹിതമായ ചരക്കുകള്‍ കൈകൈര്യം ചെയ്യുന്ന വ്യാപാരികള്‍ക്ക് ഇത് ആവശ്യമില്ല. ഇന്‍ഷ്വറന്‍സ്, നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍ അടക്കമുളള ബാങ്കിംഗ് മേഖല ,ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ടിംഗ് ഏജന്‍സികള്‍ ,പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് ,മള്‍ട്ടിപ്ലസ് സിനിമമേഖലകളെയും ഇ-ഇന്‍വോയിസിംഗില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

