എറണാകുളം: മുരിയാക്കൽ ഡബിൾ ബോക്സ് കൾവർട്ട് പുനർനിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മാർച്ച് 21 മുതൽ ആരംഭിക്കുന്നതിനാൽ ഇതു വഴിയുള്ള വാഹന ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. മനക്കപ്പടിയിൽ നിന്നും മണ്ടള റോഡ് വഴിയും തട്ടാംപടിയിൽ നിന്നും തട്ടാംപടി കനാൽ റോഡ് വഴിയും മന്ത്രി റോഡ് വഴിയും ഗതാഗതം തിരിച്ചു വിടും. പ്രവർത്തികൾ പൂർത്തിയാകുന്നതു വരെ ഗതാഗത നിയന്ത്രണമുണ്ടാകും.
എറണാകുളം: ഗതാഗത നിയന്ത്രണം
