പത്തനംതിട്ട : കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏഴുതവണയാണ് ടയര്‍വില ഉയര്‍ന്നത്. വില വര്‍ദ്ധന താങ്ങാാനാവാതെ വാഹനങ്ങള്‍ കട്ടപ്പുറത്താവുന്ന അവസ്ഥയാണുളളതെന്ന് വാഹ ഉടമകള്‍ പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിബന്ധനകള്‍ക്ക് വിരുദ്ധമായാണ് വില വര്‍ദ്ധനയെന്ന് ചെറുകിട ടയര്‍ വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം 4500 രൂപ വിലയുണ്ടായിരുന്ന ടയറിന് ഏഴുതവണയായി 5 ശതമാനം വീതം വര്‍ദ്ധിച്ച് ഇപ്പോള്‍ 5750 രൂപയായി. ഹെവി വാഹനങ്ങളുടെ ടയറിന് 1500 രൂപ വരെ ഉയര്‍ന്നു. വിപണിയില്‍ സംഘടിതമായി വില ഉയര്‍ത്തുകയും സ്വാഭാവിക റബറിന്റെ വിലയിടിക്കുകയും ചെയതതിന്റെ തെളിവുകളുടെ അടിസ്ഥാനത്തില്‍ അഞ്ച് വന്‍കിട ടയര്‍ കമ്പനികല്‍ക്ക് 1788 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ പിഴയിട്ടത് മാസങ്ങള്‍ക്ക മുമ്പാണ്.
ഉപഭോക്താക്കള്‍ സംഘടിതരല്ലെന്ന തിരിച്ചറിവാണ് കമ്പനികളെ വന്‍ കൊളളക്ക് പ്രേരിപ്പിക്കുന്നതെന്ന് ആക്ഷേപമുണ്ട്. വിപണിയില്‍ റബര്‍വില കൂടുന്നത് മറയാക്കി ടയര്‍വില കുത്തനെ കൂട്ടാനുളള ശ്രമാണ് കമ്പനികളുടേതെന്ന് ഡീലേഴ്സ് അസോസിേേയഷന്‍ പ്രതിനിധികള്‍ ഭാരവാഹികള്‍ പറഞ്ഞു. ഒരിക്കല്‍ വര്‍ദ്ധിപ്പിച്ച വില പിന്നീട് കുറക്കാറില്ല.നേരത്തെ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമായിരുന്നു കമ്പനികള്‍ ടയറിന് വില വര്ദ്ധിപ്പിക്കാറുണ്ടായിരുന്നത്. ഈ സാമ്പത്തിക വര്‍ഷമാണ് ക്രമാതീതമായി വില ഉയര്‍ന്നിട്ടുളളത്.

