കോഴിക്കോട്: അരിപ്പാപ്പുറം മജ്‌ലിസ് റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: പെരുമണ്ണ, പെരുവയല്‍ ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അരിപ്പാപ്പുറം മജ്‌ലിസ് റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 14 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ നവീകരണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. പെരുമണ്ണ ഭാഗത്ത് നിന്ന് പൂവാട്ടുപറമ്പ് വഴിയല്ലാതെ പെരുവയല്‍ കല്ലേരി ഭാഗത്തേക്ക് എത്തിച്ചേരുന്നതിനുള്ള എളുപ്പമാര്‍ഗ്ഗം കൂടിയാണിത്.

പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു. പെരുമണ്ണ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ഉഷ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജീവ് പെരുമണ്‍പുറ, ബ്ലോക്ക് മെമ്പര്‍ ശ്യാമള പറശ്ശേരി, പെരുമണ്ണ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ ദീപ കാമ്പുറത്ത്, എം.എ പ്രതീഷ്, കെ പ്രേമദാസന്‍, വിനോദ് മങ്ങത്തായ, പി.എം കൃഷ്ണന്‍, രവി പാലാഞ്ചേരി, പി.പി ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പെരുവയല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സീമ ഹരീഷ് സ്വാഗതവും എം. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →