പത്തനംതിട്ട: യുവജനങ്ങളിലാണ് നാടിന്റെ പ്രതീക്ഷയെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നെഹ്റു യുവ കേന്ദ്ര സംഘടിപ്പിച്ച ജില്ലാ യൂത്ത് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ മുഖ്യാതിഥിയായി. പത്തനംതിട്ട അസിസ്റ്റന്റ കളക്ടര്‍ സന്ദീപ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ പി. സന്ദീപ് കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
യുവജനക്ഷേമ ബോര്‍ഡ് ഓഫീസര്‍ എസ്.ബി. ബീന, പത്തനംതിട്ട മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സിന്ധു അനില്‍, നാഷണല്‍ യൂത്ത് വോളണ്ടിയര്‍ വി. വിനീത് എന്നിവര്‍ സംസാരിച്ചു.ജില്ലയിലെ ഏറ്റവും മികച്ച യൂത്ത് ക്ലബിനുള്ള അവാര്‍ഡ് ത്രീസ്റ്റാര്‍ ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബിന് ഡെപ്യൂട്ടി സ്പീക്കര്‍ സമ്മാനിച്ചു.
ക്ലീന്‍ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി മികച്ച ക്ലബുകള്‍ക്കുള്ള അവാര്‍ഡ് ബ്രദേഴ്‌സ് കലാസാംസ്‌കാരിക കേന്ദ്രം കൈതയ്ക്കല്‍, ശ്രീ ചിത്തിര ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് മാരൂര്‍പ്പാലം, യുവ ക്ലബ് മോതിരവയല്‍ എന്നിവയ്ക്ക് നല്‍കി. ജില്ലയിലെ മികച്ച ക്ലീന്‍ ഇന്ത്യവോളണ്ടിയര്‍മാര്‍ക്കുള്ള അവാര്‍ഡുകള്‍ എച്ച്.എച്ച്. റിയാസ്, ഗൗതം കൃഷ്ണ, ടി.എസ്. അനീഷ എന്നിവര്‍ ഏറ്റുവാങ്ങി. ജില്ലാതല പ്രസംഗ വിജയികളെ പത്തനംതിട്ട മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ ടി സക്കീര്‍ ഹുസൈനും, ക്യാച്ച് ദ റെയില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ അസിസ്റ്റന്റ കളക്ടര്‍ സന്ദീപ് കുമാറും വിതരണം ചെയ്തു.