യുക്രൈനിന്റെ ചാനലുകളുടെ സിഗ്നല്‍ ടവറുകള്‍ തകര്‍ത്ത് റഷ്യ

കീവ്: യുക്രൈനിലെ ടിവി ചാനലുകളുടെ സിഗ്നല്‍ ടവറുകള്‍ തകര്‍ത്ത് റഷ്യ. ബോംബ് ആക്രമണത്തെ തുടര്‍ന്ന് വാര്‍ത്താ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ടിവി ചാനലുകളുടെ സംപ്രേഷണം നിലച്ചു. കീവിലെ സുരക്ഷാ ആസ്ഥാനത്തിന് സമീപം റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ടിവി ചാനലുകളുടെ ടവറുകള്‍ക്ക് നേരെയും ആക്രമണമുണ്ടായത്. കീവിലെ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷനിലേക്ക് ആക്രമണം നടത്തുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് ചുറ്റുവട്ടങ്ങളിലുള്ള ആളുകള്‍ എത്രയും വേഗം ഒഴിഞ്ഞു പോകണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

അതിനിടെ, ഖാര്‍ക്കീവില്‍ റഷ്യന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ജനവാസ കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നതെന്നാണ് സൂചന. ഖാര്‍ക്കീവിലെ ഒരു ഭരണ കാര്യാലയം റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ തകരുന്നതിന്റെ വീഡിയോ യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയം ട്വിറ്ററില്‍ പങ്കുവെച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →