കീവ്: യുക്രൈനിലെ ഖാർകിവിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. കർണാടക സ്വദേശി നവീൻ ശേഖരപ്പ ഗ്യാനഡൗഡർ ആണ് റഷ്യൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. വിദേശകാര്യ മന്ത്രാലയം ഇക്കാര്യമാണ് മരണവിവരം പുറത്തുവിട്ടത്.
കർണാടകയിലെ ഹാവേരി ജില്ലയിലെ ചലാഗെരി സ്വദേശിയാണ് നവീൻ. വിദ്യാർത്ഥി എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് കൃത്യമായി വ്യക്തമല്ല.
ഖാർകിവിൽ വ്യാപാര സ്ഥാപനത്തിനു മുൻപിൽ വരിനിൽക്കുമ്പോഴാണ് ഷെല്ലാക്രമണമുണ്ടായതെന്നും സംഭവത്തിൽ വിദ്യാർത്ഥി കൊല്ലപ്പെട്ടതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

