ഊര്‍ജോല്‍പ്പാദകരായി സിയാല്‍

കണ്ണൂര്‍ : കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി(സിയാല്‍)യുടെ സൗരോര്‍ജ്‌ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നു. സിയാല്‍, പയ്യന്നൂരില്‍ പണിതീര്‍ത്തിരിക്കുന്ന 12 മെഗാവാട്ട്‌ ശേഷിയുളള സൗരോര്‍ജ പ്ലാന്റ് 2022 മാര്‍ച്ച്‌ ആറിന്‌ മുഖ്യമന്ത്രി പിണരായി വിജയന്‍ നാടിന്‌ സമര്‍പ്പിക്കും. പയ്യന്നൂര്‍ ഏറ്റുകുടുക്കയിലാണ്‌ പ്ലാന്റ് നിര്‍മിച്ചിട്ടുളളത്‌.

രാജ്യത്ത്‌ അധികം പരീക്ഷിക്കപ്പെട്ടില്ലാത്തതും ഭൗമഘടനക്ക്‌ അനുസൃതമുളളതായിട്ടുളളതുമായ പ്ലാന്റാണ്‌ ഇവിടെ നിര്‍മിച്ചിട്ടുളളത്‌. ഭൂമിയുടെ ചരിവ്‌ നികത്താതെ സോളാര്‍പാനലുകള്‍ സ്ഥാപിക്കാന്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്‌ത പാനലുകളണ്‌ ഇവിടെ ഉപയോഗിച്ചിട്ടുളളത്‌. ഇതോടെ സിയാലിന്റെ സോളാര്‍ പ്ലാന്റുകളുടെ സ്ഥാപിതശേഷി 50 മെഗാവാട്ട്‌ ആയി വര്‍ദ്ധിക്കും. ഇവയിലൂടെ പ്രതിദിനം രണ്ട്‌ലക്ഷത്തിലധികം യൂണിറ്റ്‌ വൈദ്യുതി ഉദ്‌പ്പാദിപ്പിക്കാന്‍ കഴിയും. 2015ല്‍ വിമാനത്താവളം ഊര്‍ജസ്വയം പര്യാപ്‌തത കൈവരിച്ചശേഷം വൈദ്യുതോല്‍പ്പാദന രംഗത്തുളള ഏറ്റവും വലിയ ചുവടുവയ്‌പ്പാണ്‌ പദ്ധതിയെന്ന്‌ സിയാല്‍ മാനേജിംഗ്‌ ഡയറക്ടര്‍ എസ്‌ സുഹാസ്‌ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →