തിരുവനന്തപുരം: യുക്രെയ്നില്‍ നിന്ന് നോര്‍ക്ക റൂട്ട്സുമായി് ബന്ധപ്പെട്ടത് 468 മലയാളി വിദ്യാര്‍ഥികള്‍. ഇതില്‍ ഒഡേസ നാഷണല്‍ യൂനിവേഴ്സിറ്റിയില്‍ പഠിക്കുന്നവരാണ് ഏറ്റവും കൂടുതലെന്ന് നോര്‍ക്ക റൂട്ട്സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 200 പേര് ഒഡേസ നാഷണല്‍ യൂനിവേഴ്സിറ്റിയില്‍ നിന്നും ബന്ധപ്പെട്ടിട്ടുണ്ട്. ഖാര്‍ക്കീവ് നാഷണല്‍ മെഡിക്കല്‍ യൂനിവേഴ്സിറ്റി- 44, ബൊഗോമോളറ്റസ് നാഷണല്‍ മെഡിക്കല്‍ യൂനിവേഴ്സിറ്റി-18, സൈപൊറൊസയ സ്റ്റേറ്റ് മെഡിക്കല്‍ യൂനിവേഴ്സിറ്റി -11, സുമി സ്റ്റേറ്റ് മെഡിക്കല്‍ യൂനിവേഴ്സിറ്റി-10 എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള യൂനിവേഴ്സിറ്റികളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണം.
യുക്രെയ്നില്‍ നിന്ന് നോര്‍ക്ക റൂട്ട്സുമായി ബന്ധപ്പെട്ടത് 468 മലയാളി വിദ്യാര്‍ഥികള്‍.
